‘ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.” ”അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.” ”മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.” ”അപ്പോള്‍ നമ്മളോ?” ഗിരി ചോദിച്ചു. ”നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.” ”പിന്നെ!.” ”പ്രേതങ്ങള്‍.” ”പ്രേതങ്ങളോ.” ”അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യംസായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.” ”ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.” കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന അപൂര്‍വ്വ രചന. ‘ബാരക്ക് കോട്ടേജ്’. അനാര്‍ക്കലി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 171 രൂപ.