കളക്ഷനില്‍ വന്‍ നേട്ടമാണ് നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ‘ഭഗവന്ത് കേസരി’ സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ ഇന്നും 100 കോടി രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനില്‍ രവിപുഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നന്ദമുരി ബാലകൃഷ്‌യുടേതായി അവസാനമിറങ്ങിയ രണ്ട് സിനിമകളായ അഖണ്ഡയും, വീര സിംഹ റെഡ്ഡിയും തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്‌ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരാണ് ഭഗവന്ത് കേസരിയിലെ മറ്റ് പ്രധാന താരങ്ങള്‍. ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മ്മിക്കുന്നു. എസ് തമന്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.