മെഴ്സിഡീസ് ബെന്‍സിന്റെ എസ്യുവി ഇക്യുബി വിപണിയില്‍. മൂന്നു നിര സീറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ആഡംബര എസ്യുവി എന്ന ഖ്യാതിയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 74.50 ലക്ഷം രൂപ മുതലാണ്. മെഴ്സിഡീസ് ബെന്‍സ് നേരത്തെ പുറത്തിറക്കിയ ഇക്യുസി എസ്യുവിക്കും അടുത്തിടെ പുറത്തിറങ്ങിയ ഇക്യുഎസ് സെഡാനും ശേഷം മൂന്നാമത്തെ വൈദ്യുതി ആഡംബര എസ്യുവിയായാണ് ഇക്യുബിയെ മെഴ്സിഡീസ് ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. കോസ്മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. 66.5കിവാട്ട് ബാറ്ററിയാണ് ഇക്യുബിക്കുള്ളത്. ഒരൊറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് വാഗ്ദാനം. എട്ടു വര്‍ഷത്തെ വാറണ്ടിയുമുണ്ട്.
ബെന്‍സ് ഇക്യുബി എത്തി; 74.50 ലക്ഷം രൂപ മുതല്‍
