ഹക്കീം ഷാജഹാന് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘കടകന്‍’. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. കടകനിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ചൗട്ടും കുത്തും’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ മനോഹരമായ സംഗീത സംവിധാനത്തില്‍ ഗാനം ഒരുക്കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ഫോള്ക്ക്ഗ്രാഫും സംഘവും ചേര്‍ന്നാണ്. ഫോള്‍ക്ക്ഗ്രാഫര്‍ വരികള്‍ എഴുതിയിരിക്കുന്നു. ‘ചൗട്ടും കുത്തും’ ഗാനത്തിന് മനോഹരമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിര്‍മ്മാതാവ്. കടകന്‍’ ഫെബ്രുവരി 23ന് പ്രദര്‍ശനത്തിനെത്തും. ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ സുപ്രധാന വേഷത്തിലെത്തുന്നു.
‘കടക’നിലെ മനോഹരമായ ഗാനം
