ഷെയ്ന് നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്സ്’. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്ന് നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, മാലാ പാര്‍വ്വതി, രമ്യാ സുവി, ഷെയ്ന് ടോം ചാക്കോ, ബാബുരാജ് എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം സാന്ദ്രാ തോമസ്സും, വില്‍സണ്‍ തോമസ്സും ചേര്‍ന്നു നിര്‍മിക്കുന്നു.
‘ലിറ്റില്‍ ഹാര്‍ട്സ്’ ടീസര്‍ പുറത്തുവിട്ടു
