മഴക്കാലം പലവിധ പകര്‍ച്ചവ്യാധികളുടെയും കാലമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥ രോഗകാരികളായ ബാക്ടീരിയ, ഫംഗസ് തുടങ്ങിവയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കും. അതിനാല്‍ പോഷകസമൃദ്ധമാണെങ്കിലും മഴക്കാലത്ത് ചില ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇലക്കറികള്‍ മഴക്കാലത്ത് കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയ ഇലക്കറികളില്‍ പ്രാണികള്‍ കൂടുകൂട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ ഈര്‍പ്പം അധികമായിതിനാല്‍ അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കുന്നതാണ് ഗുണം. മഴക്കാലത്ത് പച്ചക്കറികളില്‍ നിരവധി ബാക്ടീരികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പച്ചക്കറികള്‍ നേരിട്ടു കഴിക്കുന്ന ശീലം മഴക്കാലത്ത് ഒഴിവാക്കാം. നന്നായി വേവിച്ചോ ടോസ് ചെയ്‌തോ പച്ചക്കറി കഴിക്കാം. കടകളിലും മാളുകളിലും ഉപഭോക്താക്കളുടെ സൗകര്യത്തിന് പച്ചക്കറികളും പഴങ്ങളും മുറിച്ച് പാക് ചെയ്തു വെച്ചിട്ടുണ്ടാവും. എന്നാല്‍ മഴക്കാലത്ത് ഇങ്ങനെ നേരത്തെ മുറിച്ചു വെച്ച പഴങ്ങളും പച്ചക്കറികളും പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. ഇത്തരം പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. മഴക്കാലത്ത് കടല്‍ മീന്‍, മാംസം എന്നിവ പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. വേണ്ടത്ര സംഭരിക്കപ്പെടാത്തതും അസംസ്‌കൃതവുമായ മാംസവും കടല്‍ വിഭവങ്ങളും കഴിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈര്‍പ്പമുള്ള അവസ്ഥ പാലിലും തൈര് അല്ലെങ്കില്‍ കോട്ടേജ് ചീസ് പോലുള്ള പാല്‍ ഉല്‍പന്നങ്ങളില്‍ അമിതമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഇത് പാല്‍ ഉല്‍പന്നങ്ങള്‍ പെട്ടെന്ന് മോശമാകാന്‍ കാരണമാകും.