രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുന്നത് ചര്‍മ്മത്തെയും ബാധിക്കും. തൊലിപ്പുറത്തെ ചില ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. അതുപോലെതന്നെ നിലവില്‍ ചര്‍മ്മരോഗം ഉണ്ടെങ്കില്‍ ഇത് വഷളാകാനും പ്രമേഹം കാരണമാകും. കണ്ണും ചര്‍മവുമെല്ലാം ചുവന്ന് തടിക്കാന്‍ കാരണമാകുന്ന ബാക്ടീരിയല്‍ അണുബാധയ്ക്ക് പ്രമേഹം കാരണമാകും. കണ്‍പോളകളിലും നഖത്തിലും ചര്‍മത്തിലും ബാക്ടീരിയല്‍ അണുബാധ ദൃശ്യമാകും. ചര്‍മത്തില്‍ തിണര്‍പ്പുകളുണ്ടാകുന്നതും പ്രമേഹം കാരണമാണ്. ചെറിയ കുരു പോലെ തുടങ്ങി മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകളായി ഇവ മാറും. ഇതുമുലം ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെട്ടേക്കാം. ഇരുണ്ട നിറത്തില്‍ വെല്‍വെറ്റ് പോലെ ചര്‍മത്തില്‍ തിണര്‍പ്പുണ്ടാകുന്നത് പ്രമേഹത്തിന് മുന്പെയുള്ള പ്രീഡയബറ്റിക് ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ്. അതുപോലെതന്നെ ചര്‍മത്തില്‍ പലയിടത്തും വേദനയില്ലാത്ത കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതും പ്രമേഹം മൂലമാകാം. കൈകാലുകളിലും കാല്പാദത്തിലും വിരലിന്റെ പിന്‍ഭാഗത്തുമൊക്കെ ഇത് കാണപ്പെടാം. രക്തത്തില്‍ പഞ്ചസാരയുടെ തോത് ഉയരുമ്പോള്‍ ചര്‍മത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെട്ട് തൊലി വരണ്ടതും ചൊറിച്ചിലുള്ളതായും മാറും. മുട്ടിന് താഴെ കാലിന്റെ മുഖഭാഗത്ത് പ്രത്യക്ഷമാകുന്ന പാടുകളും വരകളുമാണിത്. വേദന അനുഭവപ്പെടില്ലെങ്കിലും ഇത് പ്രമേഹത്തിന്റെ ലക്ഷണമാണ്. അതുപോലെതന്നെ കാല്‍മുട്ടിലും കാല്‍മുട്ടിന് പിന്നിലുമായി പ്രമേഹം മൂലം ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടാം. ഇത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ലക്ഷണമാണ്. കൈകാല്‍ വിരലുകളും സന്ധികളും അനക്കാനുള്ള ബുദ്ധിമുട്ട് പ്രമേഹ ലക്ഷണമാണ്. ഈ അവസ്ഥ ചര്‍മം വലിഞ്ഞു മുറുകുന്നത് മൂലം സംഭവിക്കുന്നതാണ്. തോളുകള്‍, കഴുത്ത്, മുഖം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ ചര്‍മ്മം വലിഞ്ഞുമുറുകി മെഴുക് പോലെ അനുഭവപ്പെടാം.