ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബാറ്ററി ഇലക്ട്രിക്ക് പുതിയൊരു ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബാറ്ററി ഡ്യൂണ്‍ എന്ന പേരുള്ള ഇ-മോട്ടോര്‍സൈക്കിളിന് ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഡ്യൂണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ബൈക്കിലെ ഇക്കോ മോഡില്‍ ആണ് 130 കിമി റേഞ്ച് ലഭിക്കുക. സ്പോര്‍ട്സ് മോഡില്‍ ഇതിന് 100 കിലോമീറ്റര്‍ വരെ ഓടാനാകും. വില ഏകദേശം ഒരുലക്ഷം രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ ആയിരിക്കും.