Screenshot 2024 04 26 19 50 34 564 com.google.android.googlequicksearchbox edit

ഏറെ നാളത്തെ പ്രണയത്തിനുശേഷം ഈ കഴിഞ്ഞ ദിവസമാണ് ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ദീപക് പറമ്പോൽ. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ മലയാളികൾക്ക് പ്രിയങ്കരി ആയത്. ദീപക് പറമ്പോലും വിനീത്ശ്രീനിവാസന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ തന്റെ കൂട്ടുകാരും ഒത്തുചേർന്ന് എടുത്ത സിനിമകൾ എല്ലാം തന്നെ ജനപ്രീതി നേടിയവയാണ്. മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ നമുക്ക് ഈ സിനിമകളിലൂടെ എല്ലാം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വിനീത്ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ ദീപക് പറമ്പോലിന്റെയും അപർണയുടെയും പ്രണയത്തെക്കുറിച്ച് പറയുകയുണ്ടായി. വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ് -” മനോഹരം സിനിമയുടെ പ്രമോഷനിൽ നിന്നാണ് ഇവരുടെ പ്രണയം ഞാനും ബേസിലും പിടിക്കുന്നത്. നാട്ടുകാർ എന്നെ ക്രിഞ്ച് എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങൾ കണ്ടു പിടിക്കാനുള്ള പ്രത്യേക സ്കിൽ എനിക്കുണ്ട്.” വിനീതിന്റെ ഈ വെളിപ്പെടുത്തൽ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല മനോഹരം എന്ന സിനിമയുടെ ഒരു സീനിൽ അപർണ്ണയോട് ദീപക് പറമ്പോലിനെകുറിച്ച് പറയുന്ന ഡയലോഗുകൾ വളരെ വൈറൽ ആയിരുന്നു. ട്രോൾ ഉണ്ടാക്കുന്നവർക്ക് ഈ ഡയലോഗുകൾ ഏറെ പ്രിയപ്പെട്ടതായിരുന്നു. വിനീത്ശ്രീനിവാസനും ബേസിലും ചേർന്നാണ് ഇവരുടെ പ്രണയം കണ്ടുപിടിച്ചതെന്നും, സിനിമയുടെ പ്രമോഷൻ സമയത്ത് ഇവരുടെ പെരുമാറ്റത്തിലൂടെയാണ് ഇത് മനസ്സിലാക്കിയതെന്നും പറയുന്നുണ്ട്. മാത്രമല്ല ഇത്തരത്തിൽ പ്രണയം കണ്ടുപിടിക്കാൻ തനിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടെന്നും വിനിത്ശ്രീനിവാസൻ ചിരിയോടെ തന്നെ പറയുന്നുണ്ട്. ഒപ്പം അപർണക്കും ദീപക്കിനും വിവാഹാശംസകൾ നേരുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *