ബാങ്ക് ഒഫ് ബറോഡയുടെ കാര്‍ഷികവായ്പാ പദ്ധതിയായ ‘ബറോഡ കിസാന്‍ പഖ്വാഡ’യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബര്‍ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയില്‍, ലളിതവ്യവസ്ഥയില്‍ കേരളത്തില്‍ 20-25 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം കുറഞ്ഞ വായ്പകള്‍ക്ക് ഈടുനല്‍കുന്നതിനും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ നവംബര്‍ 25ന് കാര്‍ഷിക മേളയും സംഘടിപ്പിക്കും. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. ലോക്കര്‍ സൗകര്യം ഒഴികെ മറ്റ് സേവനങ്ങള്‍ ഇവിടെ ലഭിക്കും.