ലോകേഷ് കനകരാജ് – കാര്‍ത്തി ചിത്രം ‘കൈതി’ക്ക് മലേഷ്യന്‍ റീമേക്ക് ഒരുങ്ങുന്നു. ‘ബന്ദുവാന്‍’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മലേഷ്യന്‍ സംവിധായകന്‍ ക്രോള്‍ അസ്രിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാറ്റോ ആരോണ്‍ അസീസാണ് നായകനായ ഡാലിയായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന് എന്‍ടോം ആണ് ‘ബന്ദുവാന്‍’ നിര്‍മിക്കുന്നത്. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ടുകൊണ്ട് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘കൈതി’. ലോകേഷിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. നിലവില്‍ ‘കൈതി 2’ന്റെ പണിപ്പുരയിലാണ് ലോകേഷ്.