മാരുതി സുസുക്കിയുടെ പുതിയ വാഹനം ബലേനോ ക്രോസ് ഏപ്രില്‍ വിപണിയിലെത്തും. ബലോനോ ക്രോസിനെ കൂടാതെ ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പും വാഹനം ജനവരിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലേനോ ക്രോസിനെ വികസിപ്പിക്കുന്നത്. 2020ലെ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചറോ ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും പുതിയ വാഹനം. ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിനും പുതിയ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന നെക്‌സ ഡീലര്‍ഷിപ്പിലൂടെയായിരിക്കും പുതിയ വാഹനവും വില്‍പനയ്ക്ക് എത്തുക.