ബജാജില്‍ നിന്നുള്ള പുതിയ 125 സിസി സ്പോര്‍ട്ടി കമ്മ്യൂട്ടറായ ബജാജ് പള്‍സര്‍ എന്‍125 ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്ക് ഉടന്‍ വില്‍പ്പനയ്ക്കെത്തും. ഈ ബൈക്കിന്റെ ശൈലിയും രൂപവും പള്‍സര്‍ എന്‍ സീരീസിലെ മറ്റ് ബൈക്കുകളില്‍ നിന്ന് തികച്ചും വ്യത്യസ്തവും പുതിയതുമാണ്. കൂര്‍ത്ത ഇന്ധന ടാങ്ക് കവറും പിന്‍ഭാഗവും ബൈക്കിനുണ്ട്. ബൈക്കിന്റെ ഇന്ധന ടാങ്കിന് ഇരുവശത്തും പള്‍സര്‍ ബാഡ്ജിംഗും പിന്‍ഭാഗത്ത് 125 സിസി ലോഗോയും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്. എല്ലാ കളര്‍ വേരിയന്റുകളിലും നിറങ്ങള്‍ ട്രിപ്പിള്‍ ടോണില്‍ ലഭ്യമാണ്. ബജാജ് പള്‍സര്‍ എന്‍ 125 5സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ പുതിയ 124.59സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 12 പിഎസ് പവറും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം പവറും നല്‍കുന്നു. ഏകദേശം 95,000 രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.