പൊതുജനങ്ങൾക്ക് രാവിലെ 7 മുതൽ 11.30വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് ശ്രീരാമ ജന്മഭൂമിക്ഷേത്രത്തിൽ ദർശന സമയം. ഗർഭഗൃഹത്തിൽ ഇന്നലെ പ്രാണപ്രതിഷ്ഠ നടത്തിയ രാംലല്ലയെയും ഉൽസവ മൂർത്തിയായ രാംലല്ലയെയും രാമസഹോദരങ്ങളെയും ഹനുമാനെയും തൊഴാൻ സാധിക്കും. മൊബൈൽ ഫോൺ ഉൾപ്പെടെ സൂക്ഷിക്കാൻ പിൽഗ്രം ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യമുണ്ട്. രാവിലെ 6.30ന് ജാഗരൺ, 12ന് ഭോഗ്, 7.30ന് സന്ധ്യാ എന്നിങ്ങിനെ ദിവസത്തിൽ മൂന്ന് ആരതികളാണുള്ളത്. ക്ഷേത്രത്തിന്റെ വെബ് സൈറ്റ് വഴിയോ, നേരിട്ട് എത്തിയോ ആരതി ബുക്ക് ചെയ്യാം.