ആയോധനകലയും മറ്റെല്ലാ കായികാഭ്യാസങ്ങളും ഉള്‍പ്പെടെയുള്ള ധ്യാനസ ങ്കേതങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഗുണവിശേഷമാണ് സംഭവിക്കുന്ന നിമി ഷത്തില്‍ ഉണര്‍ന്നിരിക്കുക എന്നത്. നിശ്ചിത നിമിഷത്തില്‍, നിശ്ചിത സ്ഥലത്ത് ഉണര്‍വോടെ സന്നിഹിതമായിരിക്കുക എന്ന ആ ഗുണത്തെയാണ് ഓഷോ അവ ബോധം എന്ന് വിളിക്കുന്നത്. ഓരോ നിമിഷത്തെയും ഓരോ ശബ്ദത്തെയും ഓരോ ചിന്തയെയും കുറിച്ചുള്ള തിരിച്ചറിവാണ് അവബോധം. സ്വമാര്‍ഗം നിശ്ചയിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജീവിതത്തിന്റെ എല്ലാ ഭാവത്തിലും സ്വതന്ത്രമായിരിക്കുന്നതിനുമുള്ള താക്കോലാണ് അവബോധമെന്ന് ഓഷോ പറയുന്നു. ഏറ്റവും ശ്രദ്ധാലുവായി മനസര്‍പ്പിച്ച് ധ്യാനാത്മകമായി, സ്‌നേഹത്തോടെ, കരുതലോടെ ആത്മബോധത്തോടെ എങ്ങനെ ജീവിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ഓഷോ നമുക്ക് പറഞ്ഞു തരുന്നു. ‘അവബോധം’. ഓഷോ. സൈലന്‍സ് ബുക്‌സ്. വില 275 രൂപ.