സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഎം. ക്രിമിനല്‍ പ്രവര്‍ത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരുടെത്തന്നെ വെട്ടേറ്റാണെന്ന ദൃക്‌സാക്ഷിയുടെ മൊഴി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപിക്കു പങ്കില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയതയാണു കൊലയ്ക്കു കാരണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പോസ്റ്റു ചെയ്ത സിപിഎം അനുകൂല പോസ്റ്റുകള്‍ പങ്കുവച്ചാണ് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ കിഫ്ബിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്  സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ സ്‌കോറിലെ അക്കങ്ങളിലെ കളിയാണെന്നു ന്യായീകരിച്ച് കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിവരാവകാശരേഖയിലെ സ്‌കോര്‍ അക്കങ്ങളിലെ കള്ളക്കളികളാണ്. തന്റെ സ്‌കോര്‍ 156, അപരന്റേത് 651. ഈ സ്‌കോര്‍ അപേക്ഷകരുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വകലാശാല അംഗീകരിച്ചതല്ല. പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളുടെയും വിവരങ്ങള്‍ ചേര്‍ത്തിരുന്നെങ്കില്‍ ഉയര്‍ന്ന സ്‌കോര്‍ കിട്ടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതപങ്കാളിയായതിനാല്‍ സോഷ്യല്‍ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്നയാളാണെന്നും  പ്രിയ വര്‍ഗീസ് ഫേസ് ബുക്കില്‍ കുറച്ചു.

യൂണിവേഴ്‌സിറ്റ് പരിശോധിക്കാത്ത സ്‌കോറാണെന്ന പ്രിയ വര്‍ഗീസിന്റെ വാദം തെറ്റാണെന്നു റിപ്പോര്‍ട്ട്. അപേക്ഷകരുടെ അവകാശവാദങ്ങള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് പിവിസി അധ്യക്ഷനായ കമ്മിറ്റി തിട്ടപ്പെടുത്തിയാണ് സ്‌കോര്‍ പ്രസിദ്ധീകരിച്ചതെന്നാണു റിപ്പോര്‍ട്ട്.

സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ സിനഡ് ഇന്ന് കാക്കനാടുള്ള മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. ആത്മീയ വിഷയങ്ങള്‍ക്കു പുറമേ, ബഫര്‍സോണ്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. രണ്ടാഴ്ച നീളുന്ന സമ്മേളനത്തില്‍ 61 മെത്രാന്മാര്‍ പങ്കെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയെ മാത്രം ബാധിക്കുന്ന കുര്‍ബാനത്തര്‍ക്കം, ആര്‍ച്ച്ബിഷപിനെ മാറ്റല്‍, ഭൂമിയിടപാടു കേസ് തുടങ്ങിയവ അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ചയായേക്കും. വിമതര്‍ മാര്‍ച്ചു നടത്താനും സാധ്യതയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *