ഓഡി ഇന്ത്യ ക്യു7 എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 88.66 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള, പരിഷ്‌കരിച്ച ഈ എസ്യുവിക്ക് കോസ്‌മെറ്റിക് ഡിസൈന്‍ മാറ്റങ്ങളും മെച്ചപ്പെട്ട ഇന്റീരിയറും ലഭിക്കുന്നു. 335 ബിഎച്പിയും 500 എന്‍എം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനിലാണ് പുതിയ ക്യു7 ലഭ്യമാകുന്നത്. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക്, ഔഡിയുടെ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 5.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ക്യു7ന് കഴിയുമെന്നും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കി.മീ ആണെന്നും ഓഡി അവകാശപ്പെടുന്നു. സഖീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് എന്നീ അഞ്ച് ബാഹ്യ നിറങ്ങളില്‍ പുതിയ ഔഡി ക്യു7 ലഭ്യമാകും. സെഡാര്‍ ബ്രൗണ്‍, സൈഗ ബീജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇന്റീരിയര്‍ വാഗ്ദാനം ചെയ്യുന്നത്.