നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തീരുമാനം.സെപ്തംബർ 11 ന് വീണ്ടും ചേരും. അതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യം. കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കി. മണര്‍കാട് പള്ളിപ്പെരുന്നാള്‍ കണക്കിലെടുത്താണ് ആവശ്യം. ഉപതെരഞ്ഞെടുപ്പ് തീയതി പുന:പരിശോധിക്കണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു. ലിസ്ററിൽ പേരു ചേർത്ത പലർക്കും വോട്ടുചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും തീയതി നിശ്ചയിച്ചത് യാന്ത്രികമായാണെന്നും സി പി എം.