കള. ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന് രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ടിക്കി ടാക്ക’യില്‍ ആസിഫ് അലിയാണ് നായകനായി എത്തുന്നത്. വാമിക ഖബ്ബിയാണ് നായിക. ആസിഫ് അലിയുടെ ഗംഭീര മേക്ക്ഓവറില്‍ ഉള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ് ബോഡിയില്‍ ഗൗരവത്തോടെ മാസ് ലുക്കിലാണ് ആസിഫ് ചിത്രത്തിലുള്ളത്. ആക്ഷന്‍- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹരിശ്രീ അശോകന്, ലുക്മാന് അവറാന്, വാമിക ഖബ്ബി, നസ്ലിന് സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിയോഗ് കൃഷ്ണയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.