ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു
