ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ജനപ്രതിനിധി ആയതെന്നും ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ. തലസ്ഥാനത്തെ ജനം മലിനജലത്തില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മേയര്‍. വാങ്ങുന്ന ശമ്പളത്തിന് പാര്‍ട്ടിയോട് മാത്രം നന്ദി, ജനങ്ങളോട് ഒരു ബാധ്യതയുമില്ല. എന്ന ഫേസ്ബുക്ക് കമന്റിനായിരുന്നു ആര്യയുടെ മറുപടി. സിസേറിയന് കഴിഞ്ഞ് ആറാം ദിവസം നഗരസഭയുടെ ഫയലുകള്‍ കൃത്യമായി നോക്കിയിട്ടുണ്ട്. പ്രസവാനന്തരം 15-ാം ദിവസം മുതല്‍ പൊതുപരിപാടിക്ക് വന്ന് തുടങ്ങിയതും ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണെന്നും ആര്യ കൂട്ടിച്ചേർത്തു.
വിമര്‍ശനത്തോട് പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ
