പിണറായി സമരവുമായി എത്തിയത് സ്വന്തം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും. പിണറായിയുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന് ചെലവ് നടത്താനാകുമോയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പ്രതിപക്ഷം ഭരിക്കുന്നിടത്ത് ഉള്ളവരും ഭാരതീയരല്ലേ എന്നും, എല്ലാ ജോലികളും മാറ്റി വെച്ച് കേരള മുഖ്യമന്ത്രിക്ക് സമരം ചെയ്യാൻ വരേണ്ടി വന്നത് കേന്ദ്രത്തിന്റെ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് തരാതിരിക്കുക, ഇ ഡി, ഗവർണർ ഇത് മൂന്നുമാണ് കേന്ദ്രത്തിന്റെ ആയുധമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ സംസാരിക്കവെ കേജരിവാള്‍ പറഞ്ഞു.