- ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ലോകകപ്പിന്റെ അവസാന മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്. കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജന്‍ീന ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. അര്‍ജന്റീന ക്യാപ്റ്റനും ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിന്ന് ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഫുട്ബോള്‍ പ്രേമികളുടേയും മനസ് മെസിയോടൊപ്പമാണ്. എന്നാല്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശക്തരായ ഫ്രാന്‍സിനെ കീഴടക്കാന്‍ മെസി മാജിക്കിന് സാധിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.
അർജ്ജന്റീന -ഫ്രാൻസ് കലാശപ്പോരാട്ടം ഇന്ന്
