യൂട്യൂബില്‍ വീഡിയോകളും കാണുമ്പോള്‍ അവ ലോഡ് ചെയ്ത് വരാന്‍ സമയം എടുക്കുന്നതായി തോന്നിയിട്ടുണ്ടോ? സാധാരണയായി നെറ്റ്വര്‍ക്ക് പ്രോബ്ലം കാരമാണ് ഇത് സംഭവിക്കാറ്. എന്നാല്‍ ഇത് മാത്രമല്ല കാരണം. യൂട്യൂബ് ഉപയോഗിക്കുന്നവര്‍ ആഡ്-ബ്ലോക്കിങ്ങ് എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത് വീഡിയോകള്‍ ലോഡാകുന്നതില്‍ താമസമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നല്‍കുയാണ് യൂട്യൂബ്. ആഡ്-ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് സബ് ഒപ്റ്റിമല്‍ വ്യൂ അനുഭവപ്പെട്ടിരിക്കാം കൂടാതെ ഇത്തരം എക്സ്റ്റന്‍ഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അത് പരിഹരിക്കാനായി ‘കാഷെ’യും ‘കുക്കീസും’ ഡിലീറ്റാക്കണം. കഴിഞ്ഞയാഴ്ച മുതല്‍ യൂട്യൂബ് തുറക്കുമ്പോള്‍ ലോഡാകാന്‍ താമസം അനുഭവപ്പെടുന്നതായി നൂറുകണക്കിന് ഉപയോക്താക്കളാണ് റെഡ്ഡിറ്റ് അടക്കമുള്ള സേവനങ്ങളിലൂടെ പരാതിപ്പെട്ടത്. പ്രധാനമായും മോസില്ല ഫയര്‍ഫോക്സ് ഉപയോക്താക്കളാണ് ഈ പ്രശ്നം കൂടുതല്‍ നേരിട്ടത്. ഫയര്‍ഫോക്സില്‍ യൂട്യൂബ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടന്റുകള്‍ കാണിക്കാതെ തന്നെ ലോഡിങ് എന്ന് കാണിച്ചിരുന്നു. ഇത് നെറ്റ്വര്‍ക്ക് പ്രശ്നമായിരിക്കുമെന്നാണ് ഉപയോക്താക്കള്‍ ആദ്യം കരുതിയിരുന്നത്, പിന്നീടാണ് ഫയര്‍ഫോക്സില്‍ മാത്രമാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. എന്നാല്‍ എഡ്ജ്, ക്രോം യൂസേഴ്സും ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. പരസ്യമില്ലാതെ വീഡിയോ കാണാന്‍ യൂട്യൂബ്, ഉപയോക്താക്കള്‍ പ്രീമിയം മെമ്പര്‍ഷിപ്പിപ്പ് സേവനം നല്‍കുന്നുണ്ട്. പ്രതിമാസം 129 രൂപയും അല്ലെങ്കില്‍ പ്രതിവര്‍ഷം 1,290 രൂപയുമാണ് കമ്പനി ഇതിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കും.