കോവിഡ് മഹാമാരി. മനുഷ്യജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ച മഹാ സംഭവം. തത്വചിന്തകരുടെ പരിഗണനാവിഷയങ്ങള്‍ മാത്രമായിരുന്ന അസ്തിത്വചിന്തകള്‍ സകലര്‍ക്കും പ്രാപ്യമായി. അനുഭവങ്ങളായി. വെളിപാടിന്റെ തെളിമയോടെ ജീവിതം ഇത്രയും പ്രിയപ്പെട്ടതായി മാറിയ ഒരു കാലം വേറെയില്ല. നശ്വരത തൊലിയില്‍ തൊടുന്ന അത്രയും അടുത്ത്! പുറം കൊട്ടിയടച്ചപ്പോള്‍ തുറക്കലുകളെല്ലാം അകത്തേക്കായി. സഞ്ചാരങ്ങളും. ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും അലൗകികമായ തിളക്കം. മുറുകെ പിടിക്കാന്‍ മറ്റൊന്നു മുണ്ടായിരുന്നില്ല. ‘പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കൂ’ എന്ന ഉള്‍വിളി ഈ ഗ്രന്ഥ കാരനും കേട്ടു. അതിന്റെ ഉല്പന്നമാണ് ‘അരങ്ങില്‍ വിടര്‍ന്ന ജീവിതം’. ചന്ദ്രന് രാജവീഥി. കറന്റ് ബുക്സ് തൃശൂര്‍. വില 332 രൂപ.