അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാര്‍ന്ന സംഭവങ്ങളും നേര്‍ക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങള്‍ ചാര്‍ത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂര്‍ണ്ണതയും നിറഞ്ഞ പറുദീസ അല്ലെന്നും സ്ഥായിയായ ഭാവം ദുഃഖം തന്നെയാണെന്നും അതിനെ മറികടക്കുന്നതിന് നാം നടത്തുന്ന ഭൂമിയിലെ യുദ്ധമാണ് മനുഷ്യന്റെ ഓരോ പ്രയത്നങ്ങളെന്നും നാം അറിയുന്നു. അപര്യാപ്തതയും അപൂര്‍ണ്ണതയും അസംതൃപ്തിയും അസഹിഷ്ണതയും നിറഞ്ഞ ജീവിതത്തില്‍ സത്യമായ സ്നേഹമാണ് മൃതസഞ്ജീവനിയായി മാറുന്നതെന്ന് സോമദാസ് ഊന്നിപ്പറയുന്നു. ‘അരക്കള്ളനും മുക്കാല്‍ കള്ളനും’. സോമദാസ് കോട്ടയില്‍. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.