2024 അവസാനിക്കുന്നതിന് മുമ്പ്, അപ്രീലിയ അതിന്റെ ജനപ്രിയ 125 സിസി സ്പോര്‍ട്സ് ബൈക്ക് ശ്രേണി അപ്ഡേറ്റ് ചെയ്തു. ഈ ശ്രേണിയില്‍ ആര്‍എസ്125, ട്യുണോ 125 എന്നിവ ഉള്‍പ്പെടുന്നു. ഈ രണ്ട് ബൈക്കുകളുടെയും 2025 പതിപ്പുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ അപ്ഡേറ്റിനൊപ്പം അവരുടെ എഞ്ചിനില്‍ മാറ്റമുണ്ടായി. കൂടാതെ, അവരെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. കിംഗ്സ്നേക്ക് വൈറ്റ്, സയനൈഡ് യെല്ലോ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ആര്‍എസ് 125ല്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വൈപ്പര്‍ യെല്ലോ, മാംബ ഗ്രേ എന്നിവ ട്യൂണോയില്‍ ലഭ്യമാകും. ഇവയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ബൈക്കിന് 125 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. ഈ മോട്ടോര്‍ ഇപ്പോള്‍ യൂറോ 5 പ്ലസ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഇത് 10,5000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 12 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.