ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍എസ് 457 ഇരട്ട സിലിണ്ടര്‍ സ്പോര്‍ട്സ് ബൈക്ക് അവതരിപ്പിച്ചു. ആര്‍3 നും ആര്‍സി390 നും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ അപ്രീലിയ 4.10 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. 660 സിസി, 1100 സിസി വിഭാഗത്തില്‍ ട്യൂണോ സ്ട്രീറ്റ് ഫൈറ്ററും കമ്പനിക്കുണ്ട്. ടുവോണോയുടെ 457 സിസി പതിപ്പ് ഇന്ത്യന്‍ വിപണിയിലും ആഗോള വിപണിയിലും അപ്രീലിയ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍എസ് 457 മോട്ടോര്‍സൈക്കിളുമായി അപ്രീലിയ ട്യൂണോ 457 പ്ലാറ്റ്ഫോം, എഞ്ചിന്‍, സൈക്കിള്‍ ഭാഗങ്ങള്‍ പങ്കിടാന്‍ സാധ്യതയുണ്ട്. 47.6 ബിഎച്പി കരുത്തും 43.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 457 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പുതിയ പാരലല്‍-ട്വിന്‍ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.