അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നു തുടക്കത്തില്‍ തോന്നിച്ച അപകടമരണത്തില്‍നിന്ന് ചരടുപിടിച്ചുപിടിച്ച് വന്നുതുടങ്ങുന്ന ദുരൂഹതകളുടെ പെരുങ്കളിയാട്ടം. കുറ്റാക്കുറ്റിരുട്ടിലെ കറുത്ത പൂച്ചയ്ക്കു പിന്നാലെയെന്നപോലെ ആ രഹസ്യച്ചുഴിയിലേക്കിറങ്ങുന്ന രണ്ടു പോലീസ് സര്‍ജന്‍മാര്‍. ഉത്സാഹിയും ഗൗരവക്കാരനും കണിശബുദ്ധിയുമായ ഈശോയും അലസനും സരസനും തലതിരിഞ്ഞ ഫിലോസഫിയുടെ ആശാനുമായ ലൂക്കായും. കെട്ടുകാഴ്ചകളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ വായനയുടെ ഓരോ അണുവിലും ഉദ്വേഗം നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും ശൈലിയും. അമലിന്റെ കുറ്റാന്വേഷണ നോവല്‍. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. മാതൃഭൂമി. വില 170 രൂപ.