ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ.സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ല. ഏത് സിബിഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നിൽക്കേണ്ട ആവശ്യവും തനിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.