ഇന്ന് രാവിലെ ആറരയോടെ അമൃത്സറിലെ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായി. ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്.സ്ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.സ്ഥിതിഗതികൾ ശാന്തമാണെന്നും ബോംബ് സ്കാഡും ഫോറൻസിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചുമൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.