ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്സാക്ഷ്യംകൂടിയാണ് ഈ രചന. ചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള കെ. രഘുനാഥന്റെ പുതിയ നോവല്‍. ‘അജ്ഞാതനാമാ’. മാതൃഭൂമി. വില 384 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan