അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാറുകളുടെയും ബാറ്ററികളുടെയും നിര്‍മാണത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നയിക്കാന്‍ ചൈനീസ് ഇവി ഭീമനായ ബി.വൈ.ഡിയിലെ മുന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. പിന്നീട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും വിധം 7.5 ലക്ഷം യൂണിറ്റുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് ഇതിനെ മാറ്റും. ബാറ്ററി നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ 10 ഗിഗാവാട്ട് അവേഴ്സ് ശേഷിയുള്ള പ്ലാന്റും പത്തുവര്‍ഷത്തിനുള്ളില്‍ 75 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള പ്ലാന്റും നിര്‍മിക്കും.
അനില്‍ അംബാനി ഇവി കാര്‍ നിര്‍മാണത്തിലേക്ക്
