മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. ഷട്ടര്‍ സിനിമയുടെ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത മറാഠി റീമേക്കില്‍ സൊണാലിയായിരുന്നു നായിക. അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാല് യാദവ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയേക്കും.