നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചാം വേദം’ എന്ന മലയാള സിനിമ ഏപ്രില്‍ 26 ന് തിയറ്ററില്‍ എത്തുന്നു. ടി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാഗര്‍ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മള്‍ട്ടി ജോണര്‍ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ കോര്‍ത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം. പുതുമുഖമായ വിഹാന്‍ വിഷ്ണു ആണ് നായകന്‍. അറം എന്ന നയന്‍താര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. മാധവി, കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യ രാജ് എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിനീഷ് രാജ് അഞ്ചാം വേദത്തിന്റെ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്‌സും ചെയ്തിരിക്കുന്നു. അമര്‍നാഥ്, ഹരിചന്ദ്രന്‍, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂര്‍, അനീഷ് ആനന്ദ്, സംക്രന്ദനന്‍, നാഗരാജ്, ജിന്‍സി ചിന്നപ്പന്‍, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.