ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ പാട്ടെത്തി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് നായിക. ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്‌നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ദിവാകരക്കുറുപ്പിനെ ഇന്ദ്രന്‍സും, പി പി ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.