ടാസ്മാന് പിക്കപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരു ഫുള്‍ സൈസ് എസ്യുവി നിര്‍മ്മിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഒരുങ്ങുന്നു. ടൊയോട്ട പ്രാഡോ, ഫോര്‍ഡ് എവറസ്റ്റ് തുടങ്ങിയ എസ്യുവികള്‍ക്ക് എതിരാളിയാകുന്ന ഈ പുതിയ എസ്യുവി 2029 ഓടെ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോട്ടുകള്‍. കിയ ഓസ്ട്രേലിയയുടെ ഷാസി ട്യൂണിംഗ് എഞ്ചിനീയര്‍ ഗ്രേം ഗാംബോള്ഡും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഡീന്‍ നോര്ബിയാറ്റോയും ടാസ്മാന് എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചു. 2024 ഒക്ടോബറില്‍ ആണ് കിയ ടാസ്മാന് പിക്കപ്പ് ലോഞ്ച് ചെയ്തത്. 2.5 ലിറ്റര്‍ പെട്രോളും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓപ്ഷനുകളായി ലഭിക്കുന്നു, ഇത് യഥാക്രമം 281 എച്ച്പിയും 210 എച്ച്പിയും ഉത്പാദിപ്പിക്കുന്നു, കൂടാതെ ഒരു ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു. ഓസ്ട്രേലിയന്‍ വിപണിയില്‍ ഇന്ത്യയെപ്പോലെ തന്നെ എസ്യുവികള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളത്. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്ന് വലിയ എസ്യുവികളാണ് എന്നത് ഇത് തെളിയിക്കുന്നു. ഇത് ഒരു ടാസ്മാ വാഗണിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതേസമയം ടാസ്മാന് പിക്ക്-അപ്പ് ട്രക്ക് ഉടന്‍ ഇന്ത്യയില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയില്ല.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan