നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണ സംഘത്തിൽ ആദ്യ സംഘാംഗം വീണ്ടും ഉൾപ്പെട്ടു. . ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ക്രിസ്റ്റഫർ ഷിബു വാണ് ആദ്യ സംഘത്തിലും ഇപ്പോൾ രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉൾപ്പെട്ടത്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോൾ നയന കേസ് അന്വേഷിച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവിൽ ക്രൈംബ്രാഞ്ചിലാണ് ഷിബു
മരണ സമയത്ത് നയന സൂര്യ ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും കാണാതായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തവയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഫൊറൻസിക പരിശോധനക്കായി ഇവ നൽകിയിട്ടുണ്ടോ എന്നും ഫൊറൻസിക് ലാബിൽ ഇവ ഉണ്ടോ എന്നതിലും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.