സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍, ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവര്‍ക്കും, യുവ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ രീതിയില്‍, അവരുടെ വിജയകരമായ കരിയറിനും ഭാവി ആസൂത്രണത്തിനും വേണ്ടി, കരിയര്‍ ഗൈഡന്‍സിനെ അടിസ്ഥാനമാക്കി ഉള്ള പുസ്തകം. ‘An insight into your Career : Know Your Choice – Grow Your Chance’. വിവിധ വിഷയങ്ങളില്‍ രചയിതാവായ കുഞ്ചു സി. നായരുടെ സംഭാവനകള്‍ക്കു പുറമെ, ജൂഹി മഹേഷ്, രാജശേഖരന്‍ എഎച്ച്, ഡോ. കെ സി നാരായണ്‍, എം ജി ബിജു, ഡോ. കെ ആര്‍ ജയചന്ദ്രന്‍ എന്നിവരുടെ അഞ്ച് വ്യത്യസ്ത സ്‌പെഷ്യലൈസേഷനെ ആസ്പദമാക്കി ഉള്ള വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂറോസ് പബ്ലിഷേഴ്‌സ്, ന്യൂ ഡെല്‍ഹി ബ്ലൂറോസ് പബ്ലിഷേഴ്‌സ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വില 750 രൂപ.