‘ബിംബിസാറ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു നന്ദമുറി കല്യാണ്‍ റാം പ്രത്യക്ഷപ്പെട്ടതെങ്കില്‍ അടുത്ത ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. ‘അമിഗോസ്’ എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് കല്യാണ്‍ റാം അഭിനയിക്കുന്നത്. അപരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന, എന്നാല്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കുന്ന മൂന്നു പേര്. സിദ്ധാര്‍ഥ്, മഞ്ജുനാഥ്, മൈക്കിള്‍ എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അഷികയാണ് ചിത്രത്തിലെ നായിക. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രാജേന്ദ്ര റെഡ്ഡിയാണ്. ചിത്രം ഫെബ്രുവരി 10 ന് തിയറ്ററുകളില്‍ എത്തും. നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്റെ അവിഭാജ്യ ഘടകമാണ്.