ഓഹരി വിപണിയില്‍ നിന്ന് നേട്ടം കൊയ്ത് മുകേഷ് അംബാനി. സമര്‍ത്ഥമായ നിക്ഷേപ രീതിയിലൂടെ 2,200 ശതമാനം നേട്ടത്തില്‍ ഓഹരികള്‍ വിറ്റ് പണമാക്കി മാറ്റിയിരിക്കുകയാണ് മുകേഷ് അംബാനി. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ പെയിന്റ്സിന്റെ നിശ്ചിത ഓഹരികള്‍ 500 കോടി രൂപയ്ക്കാണ് റിലയന്‍സ് വാങ്ങിയത്. ഇത്രയും നാള് ഓഹരികള്‍ കൈവശം വച്ച റിലയന്‍സ് കഴിഞ്ഞ ദിവസം ഇവ വിറ്റഴിച്ചു. 9,080 കോടി രൂപയ്ക്കാണ് വില്പനയിലൂടെ ലഭിച്ചത്. 2,200 ശതമാനം നേട്ടമാണ് വില്പനയിലൂടെ കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന 87 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിച്ചത്. ഐ.സി.ഐ.സി.ഐ പ്രഡ്യുന്ഷ്യല് മ്യൂച്വല്‍ ഫണ്ട് ബ്ലോക്ക് ഡീലിലൂടെ ഈ ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. നേരത്തെ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഇതേ രീതിയില്‍ 7,704 കോടി രൂപയുടെ ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വാങ്ങിയിരുന്നു. ബാങ്ക്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിക്ഷേപിച്ചാല്‍ പരിമിതമായ റിട്ടേണ്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഓഹരികളിലെ നിക്ഷേപം മറ്റൊരു തലത്തിലേക്ക് മാറും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan