വര്‍ഷാവര്‍ഷം പ്രൈം മെമ്പര്‍മാര്‍ക്ക് വമ്പിച്ച ഇളവു നല്‍കി നടത്തുന്ന പ്രൈം ഡേയുടെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. 2025 ജൂലൈ 12ന് പാതിരാത്രിയില്‍ ആരംഭിച്ച് ജൂലൈ 14ന് 11:59ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഷോപ്പിങ് ഉത്സവം നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ആദായ വില്‍പ്പനകളിലൊന്നാണ് ഇത്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ഹെഡ്ഫോണുകള്‍ തുടങ്ങിയ ഇല്ക്ട്രോണിക് ഉപകരണങ്ങളടക്കം ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ആമസോണ്‍ ഒരുക്കുന്നത്. ആപ്പിള്‍ കമ്പനി 2023 സെപ്റ്റംബറില്‍ അവതരിപ്പിച്ച ഐഫോണ്‍ 15ന് വിലക്കുറവ് ഉറപ്പാണ് എന്നാണ് സൂചന. വണ്‍പ്ലസ് 13എസ്, സാംസങ് ഗ്യാലക്സി എസ്24 അള്‍ട്രാ, ഐക്യൂ നിയോ 10ആര്‍ എന്നിവയ്ക്കും കിഴിവ് ഉണ്ട് എന്നാണ് വാര്‍ത്തകള്‍. ചില ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ കിഴിവ് ലഭിച്ചേക്കും. പ്രൈം അംഗങ്ങള്‍ക്ക് 40 ശതമാനം വരെ സ്മാര്‍ട്ട്ഫോണുകള്‍ അക്സസറികള്‍ തുടങ്ങിയവയ്ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ പ്രൈം അംഗങ്ങള്‍ക്ക് പഴയ ഉപകരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് 60,000 രൂപ വരെ കിഴിവ് നേടാം. കൂടാതെ, 24 മാസം വരെ തവണ വ്യവസ്ഥയിലും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം.