പുതിയ വില്‍പ്പനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ഇ- കൊമേഴ്‌സ് വമ്പനായ ആമസോണ്‍. ഇത്തവണ പുതിയ വില്‍പ്പനക്കാരെ സഹായിക്കാന്‍ റഫറല്‍ ഫീസിലാണ് ആമസോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആമസോണില്‍ പുതുതായി എത്തുന്ന വില്‍പ്പനക്കാര്‍ക്ക് 50 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുന്നതാണ്. 60 ദിവസത്തെ കാലയളവിലേക്കാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 14 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പുതിയ വില്‍പ്പനക്കാര്‍ക്കുമാണ് ഫീസ് ഇളവ് ലഭിക്കുക. ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പന സുഗമമാക്കുന്നതിന് ആമസോണിലേക്ക് വില്‍പ്പനക്കാര്‍ നല്‍കേണ്ട ഫീസാണ് റഫറല്‍ ഫീസ്. വിവിധ ഘട്ടങ്ങളിലായി ആമസോണ്‍ റഫറല്‍ ഫീസില്‍ ഇളവുകള്‍ വരുത്താറുണ്ട്. ഇത് കൂടുതല്‍ വില്‍പ്പനക്കാരെ ആമസോണിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്നതാണ്. ആമസോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് വില്‍പ്പനക്കാര്‍ക്കായി പുതിയ പ്രഖ്യാപനവുമായി എത്തിയത്.