ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ സെഡാനായ അമേസിന് നവംബര്‍ മാസത്തില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറില്‍ ഹോണ്ട അമേസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 1.26 ലക്ഷം രൂപ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ഹോണ്ട അമേസിന് 1.12 ലക്ഷം രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് എഞ്ചിന് ഓപ്ഷനുകളിലാണ് ഹോണ്ട അമേസ് എത്തുന്നത്. ആദ്യത്തേതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഘടിപ്പിച്ചിരിക്കുന്നു, ഇത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. രണ്ടാമത്തെ എഞ്ചിന് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 100 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന് ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് കാറില്‍ സിവിടി ഓപ്ഷനും ലഭിക്കും. മുന്‍നിര മോഡലിന് 7.20 ലക്ഷം മുതല്‍ 9.96 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.