മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിക്കുന്ന സുലേഖ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു അന്വേഷിക എന്ന ടാഗ് ലൈനില്‍ അമലയുടെ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ആര്‍.ഡി ഇല്യൂമിനേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.