ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ സ്വന്തമാക്കി പ്രേമലുവിലെ അമല്‍ ഡേവിസ്. അഭിനയത്തില്‍ മാത്രമല്ലാതെ സിനിമയുടെ പിന്നണിയിലും സജീവമായ സംഗീത് പ്രതാപ്, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരത്തിന്റെ തിളക്കത്തിലാണ്. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള, 1.0 ലീറ്റര്‍ മോഡലാണിത്. 113 ബി എച്ച് പി കരുത്തും 178 എന്‍ എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്. ഏകദേശം 19 ലക്ഷം രൂപയാണ് ടൈഗൂണിന്റെ ഈ പ്രത്യേക മോഡലിന്റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് മോഡലും വാഹനത്തിലുണ്ട്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan