തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗര്‍ഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെണ്‍കുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്‌സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാല്‍ ഈ പറയുന്ന മകന്‍ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാള്‍ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്‌സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാല്‍ തുടര്‍ന്ന് അയാള്‍ക്ക് ലഭിക്കുന്ന ചില സന്ദേശങ്ങള്‍ അല്‍വറാഡോ മെഡിസിറ്റി എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന 9 മരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വകാര്യ കുറ്റാന്വേഷകനായ അലക്‌സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തില്‍ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു സസ്‌പെന്‍സ് മെഡിക്കല്‍ ക്രൈം ത്രില്ലര്‍. ‘അല്‍വറാഡോ മരണങ്ങള്‍’. നിഖിലേഷ് മേനോന്‍. ഡിസി ബുക്‌സ്. വില 359 രൂപ.
അല്‍വറാഡോ മരണങ്ങള്‍
