കറ്റാര്‍ വാഴയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. മുഖത്തിന്റെ സ്വാഭാവികമായ ഈര്‍പ്പവും പിഎച്ച് ലെവലും നിലനിര്‍ത്തുന്നതിനൊപ്പം ഏറെ ഗുണവശങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. ജെല്‍ രൂപത്തിലും കറ്റാര്‍വാഴ ഇന്ന് വിപണിയില്‍ സുലഭമായി ലഭിക്കും. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഒട്ടുമിക്ക ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും കറ്റാര്‍വാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്ക് ഉണ്ട്. കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വേനല്‍ക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. കറ്റാര്‍ വാഴ ജെല്‍ അല്‍പ്പമെടുത്ത് കണ്‍തടങ്ങളില്‍ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറക്കാന്‍ സഹായിക്കും.