ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് അനുദിനം വര്‍ദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ റെഡ്ഡിയെ ആണ്. അതേ സമയം തന്നെ അല്ലു അര്‍ജുന്‍ ജവാനിലെ റോളില്‍ നിന്നും പിന്‍മാറി. ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്. പുഷ്പ 2 വിലാണ് തന്റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്.