ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വിഷയത്തെക്കുറിച്ച് പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല .
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan